2023 ഏപ്രിൽ 24ന് കേരളത്തിന്റെ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടി കുറിക്കപ്പെട്ടിരിക്കുകയാണ്. തികഞ്ഞ ദേശീയവാദിയായ ആയ ഒരു ഇന്ത്യൻ പ്രധാനമന്ത്രി കേരളത്തിലെ പൊതുസമൂഹത്തിൽ നിന്നുളള യുവതയോട് കൊടിതോരണങ്ങളുടെ ആഘോഷമില്ലാതെ, ഇടനിലക്കാരില്ലാതെ നേരിട്ട് സംവദിക്കുന്നു എന്നതും അതിനെതിരെ കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷകക്ഷിയും വിഹ്വലതയോടെ അവരവരുടെ രാഷ്ട്രീയറാലികളുമായി കൗണ്ടർ പ്രതിരോധത്തിനെത്തുന്നു എന്നതും മലയാളികൾക്ക് പരിചിതമല്ലാത്ത രസകരമായ ഒരു കാഴ്ചയാണ്. അതിനിടയിൽ ഏതാണ്ട് ഒരു നൂറ്റാണ്ട് മുൻപ് കേരളത്തിലേക്ക് ഇതുപോലെ സജ്ജനഗണം സ്വീകരിച്ചാദരിച്ച ഒരു മഹദ്വ്യക്തിയുടെ യാത്രക്കുറിപ്പ് ഇവിടെ പങ്കു വയ്ക്കുന്നു.... Continue Reading →
കയ്യിൽ തീപ്പന്തം കെട്ടിയവർ
സഖാക്കളെ.. വിനായക് സവർക്കറോടും സുബ്രഹ്മണ്യയ്യരോടുമൊപ്പം ഇന്ത്യൻ വിപ്ലവത്തിനായി 1908ൽ ലണ്ടനിൽ ഇന്ത്യൻ റവല്യൂഷണറി കമ്മിറ്റിയിൽ പ്രവർത്തിച്ചു കൊണ്ടാണ് എന്റെ വിപ്ലവ ജീവിതം തുടങ്ങുന്നത്. ഒരു ഘട്ടത്തിൽ ബ്രിട്ടീഷ് സർക്കാരിന്റെ അറസ്റ്റ് വാറന്റ് വന്നതിനാൽ എന്നോട് പാരീസിലേയ്ക്ക് മാറാൻ സവർക്കർ ആവശ്യപ്പെട്ടു. സാവർക്കർ ഇന്ന് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. അയ്യർ ഫ്രഞ്ച് ഇന്ത്യയിൽ നാടുകടത്തപ്പെട്ടതു കണക്കെ പോണ്ടിച്ചേരിയിൽ രാഷ്ട്രീയ ജീവിതം നയിക്കുന്നു. പാരീസിൽ വെച്ച് മാഡം കാമയോടൊപ്പം ഞാൻ ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയിൽ ചേർന്നു. അവിടെയുണ്ടായിരുന്ന സഖാക്കൾ ചാൾസ്... Continue Reading →
സമരസതയോ സമത്വമോ?
ഡോ. അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും പദ്ധതികൾ വ്യത്യസ്തങ്ങളായി കാണപ്പെടുന്നെങ്കിലും ഇരുവരുടെയും ദിശ ഒന്നുതന്നെയായിരുന്നു. ഇരുവരും സമത്വവും സമരസതയും വേണമെന്നാഗ്രഹിച്ചു. ശുദ്ധമായ സമത്വത്തിന്റെ ഭാഷ പറയുന്നവരുടെ ഉള്ളിലും അവർ സ്വയം അറിയുന്നില്ലെങ്കിൽ പോലും സാമൂഹികസമരസത എന്ന ചിന്താഗതി കുടികൊള്ളുന്നുണ്ട്. അതേപോലെ സാമൂഹികസമരസത തികച്ചും ആഗ്രഹിക്കുന്നവരുടെ മനസ്സിലും സാമൂഹികസമത്വത്തിനുള്ള ആഗ്രഹം ഉണ്ട്. വ്യത്യാസം കേവലം എന്തിലാണ് ബലം കൊടുക്കുന്നത് എന്നതിൽ മാത്രമാണ്. സാമൂഹികസമത്വവാദി സാമൂഹികപ്രവാഹമെന്നു പറയുന്നതിന് സാമൂഹികസമരസത ആവശ്യമാണ്. എന്നാൽ ഡോ.അംബേദ്കറുടെയും ഡോ. ഹെഡ്ഗെവാറിന്റെയും തുടക്കബിന്ദുക്കൾ ഭിന്നങ്ങളായതുകാരണം ഭിന്നമാർഗങ്ങളാണ് അവലംബിച്ചത്.... Continue Reading →
കുട്ടികളെ തിന്നുന്ന പ്ലൂട്ടാർക്ക്
നാരായണന്റെ വ്യക്തിപ്രശസ്തിയും തത്വമഹിമയും പതുക്കെപ്പതുക്കെ ദേശകാല സമുദായസീമകൾ കടന്ന് ലോകജയം സാധിച്ചു കൊണ്ടിരിക്കുന്ന കാഴ്ച നമ്മുടെ കൺമുന്നിൽ വച്ച് നടന്നുകൊണ്ടിരിക്കുകയാണ്. പൂർവാഹ്നത്തിലെ ഇതിന്റെ കാന്തി വർധിച്ചുതന്നെ വരുന്നു. എങ്കിലും അതോടൊപ്പം അപരാഹ്നത്തിലെ നിഴൽ പോലെ ശ്രീനാരായണ സന്ദേശങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും തെറ്റിദ്ധരിപ്പിക്കലുകളും വേറെ നടക്കാതെയുമിരിക്കുന്നില്ല. അതിനാൽ ശ്രീനാരായണ ധർമത്തിന്റെ രക്ഷാഭടന്മാർ തത്വപ്രചാരണത്തിൽ നിത്യജാഗരൂകരായിത്തന്നെ കഴിയേണ്ടിയിരിക്കുന്നു. അവർ എന്നും ഉത്തരം പറയേണ്ട ഒരു ചോദ്യമുണ്ട്. 'ശ്രീനാരായണൻ ആര്' എന്ന ചോദ്യം. ഓരോ തലമുറയും ഈ ചോദ്യം ചോദിച്ചുകൊണ്ടായിരിക്കും ശ്രീനാരായണനെ സമീപിക്കുന്നത്.... Continue Reading →
അവസാനത്തെ ആണി
സംഘത്തെ കുറിച്ച് ഇടതുപക്ഷത്തിന്റെ പൊതുവേദികളിൽ സ്വീകാര്യത ലഭിക്കാനായി പറഞ്ഞു പരത്തിയ തലയ്ക്കടിക്കുന്ന നുണകളിൽ ആദ്യത്തേത് പ്രചരിപ്പിച്ചയാൾ ആര് എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയായിരുന്നു ഈ അന്വേഷണത്തിന്റെ ഉദ്ദേശ്യം. ഇതിന്റെ വിലയിരുത്തൽ സജ്ജനസമക്ഷം സമർപ്പിക്കുന്നു. https://nachiketam.in/2020/12/13/guruji-golwalkar/ (ലേഖനത്തിന്റെ മർമഭാഗം മുകളിലെ ലിങ്കിൽ വായിക്കാം. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ കേരളത്തിലെ പ്രവർത്തനത്തിനായി നിയോഗിക്കപ്പെട്ട മഹാരാഷ്ട്രയിൽ നിന്നുള്ള പ്രചാരക് ആയിരുന്ന ഭാസ്‌കർ റാവുജിയുടെ രണ്ടു ജീവചരിത്രങ്ങളിലെ ഭാഗങ്ങളാണ് താഴെയുള്ളത്) നുണകളുടെ സുവിശേഷകൻഭാഗം നാല് 1948 ജനുവരിയിൽ ശ്രീഗുരുജി തിരുവനന്തപുരം സന്ദർശിച്ചു. 25-ാം തീയതി... Continue Reading →
എനിക്കുവേണ്ടി നീ ഇത്രയും ചെയ്യുമോ?
“ഏറ്റവും പ്രിയപ്പെട്ട മൃണാളിനി, 1905 ആഗസ്ത് 24ന് നീയെഴുതിയ കത്തു കിട്ടി. നിന്റെ അച്ഛനമ്മമാർക്ക് വീണ്ടും ബന്ധുവിയോഗദുഃഖം അനുഭവിക്കേണ്ടി വന്നതറിഞ്ഞു ഞാൻ വളരെ വ്യസനിക്കുന്നു. അവരുടെ ഏതുകുട്ടിയാണ് മരണപ്പെട്ടതെന്ന് നീ എഴുതിയിട്ടില്ല. എന്നാൽ ദുഃഖിച്ചിട്ടും വേദനിച്ചിട്ടും എന്തു കാര്യം? നാം ഈ ലോകത്തിൽ സുഖമന്വേഷിക്കുന്നു. സുഖത്തിനു നടുവിൽ, അതിനുചുറ്റും ദുഃഖം കണ്ടെത്തുന്നു. കുട്ടികളോടുള്ള നമ്മുടെ ആസക്തിയുടെ കാര്യത്തിൽ മാത്രമല്ല, ലൗകികസുഖങ്ങൾക്കുവേണ്ടിയുള്ള എല്ലാ അന്വേഷണത്തിന്റെയും കഥ ഇതുതന്നെ. പോംവഴി ഒന്നേയുള്ളൂ. മനസ്സ് ശാന്തമായും സ്ഥിരമായും വയ്ക്കുകയും സുഖദുഃഖങ്ങൾ രണ്ടും... Continue Reading →
നിലയ്ക്കാത്ത നിതാന്തകർമ്മവ്യഗ്രത
സ്വയംവരിച്ചൊരീകർത്തവ്യത്തിനുസഫലതയൊന്നുണ്ടോ ദിവസവും ഒരു മണിക്കൂർ നിശ്ചയിച്ച സ്ഥലത്ത് നിശ്ചയിച്ച സമയത്ത് നിയമിതമായ രീതിയിൽ ഒത്തുകൂടി പിരിഞ്ഞു പോകുന്ന ഒന്നു മാത്രമാണോ സംഘപ്രവർത്തനം? ഈ ചോദ്യം സ്വയമുയർത്താത്ത സംഘസ്വയംസേവകർ തുച്ഛമാകും.. സമാജത്തെ സംഘടിപ്പിക്കുക എന്നതിലാണ് സംഘപ്രവർത്തനത്തിന്റെ സാഫല്യം എന്നു ബോധ്യപ്പെടാൻ നല്ലത് നമുക്ക് മുന്നേ നടന്ന ജീവിതങ്ങളെ പഠിക്കുന്നതാണ്. നമ്മെ നാട്ടുകാർ വിളിക്കുന്ന പേരാണ് സംഘപരിവാർ എന്ന്. അങ്ങനെയൊരു പേര് നമ്മൾ ആഗ്രഹിച്ചിട്ടുണ്ടോ? നമ്മളൊരു പ്രത്യേക ഗണം ആയി സമാജത്തിൽ നിലകൊള്ളണം എന്നു നമ്മളൊരിക്കലും ആഗ്രഹിച്ചില്ല. ഹിമലയത്തിനു തെക്ക്... Continue Reading →
മഹാസമാഗമത്തിന്റെ ശതാബ്ദി
ശിവഗിരിയിലെ വൈദികമഠത്തിന്റെ വരാന്തയിൽ മൂന്നു തഴപ്പായിട്ട് അവരിരുവരും ആസനസ്ഥരായി. കൂടെ ദീനബന്ധു സിഎഫ് ആൻഡ്രൂസും. സംഭാഷണം സംസ്കൃതത്തിലാകാമെന്നു മലയാളികളുടെ ഗുരുദേവനരുളി. തനിക്ക് ബംഗാളി കലർന്ന സംസ്കൃതമേ വശമുള്ളെന്നു ബംഗാളികളുടെ ഗുരുദേബും. അനന്തരം യഥാക്രമം കുമാരനാശാനും എൻ കുമാരനും ഇരുവരുടെയും ദ്വിഭാഷികളായി. വിവേകനന്ദസ്വാമികൾ 'ഭ്രാന്താലയ'മെന്നു വിശേഷിപ്പിച്ച മണ്ണിനെ ഇരുപതു കൊല്ലം കൊണ്ട് 'തീർത്ഥാലയ'മാക്കിയ നൈപുണ്യത്തിന്റെ മഹിമയെ ടാഗോർ വാനോളം പുകഴ്ത്തി. "സ്വാമി അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ. കേരളമിന്ന് ഭ്രാന്താലയമല്ല. കേരളമിന്ന് ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയായിരിക്കുന്നു" അദ്ദേഹം പറഞ്ഞു. 'നാം... Continue Reading →
മുന്നോട്ടുള്ള പദത്തിന് പിന്നിലുള്ള കാഴ്ചകൾ
ചെങ്കല്ലിൽ തീർത്ത ലാഹോറിലെ ഈ മന്ദിരം ഭാരതത്തിലെ ഒരു മഹാവീരന്റെ സമാധിയിലേതാണ്. സിഖ് രാജവംശത്തിന്റെ സുവർണ്ണകാലത്തെ സൃഷ്ടിച്ച പഞ്ചാബ് സിംഹം മഹാരാജാ രഞ്ജിത് സിംഹന്റെ സമാധിയുടെ കവാടത്തിനു മുകളിൽ കൊത്തിയെടുത്തിരിക്കുന്ന ആ മൂർത്തികളെ തിരിച്ചറിയാൻ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലെന്നു കരുതുന്നു. ഗണേശമൂർത്തിയ്ക്കൊപ്പം ബ്രഹ്മാവും ഭഗവതിയും ആ കവാടം കാക്കുന്നുണ്ട്. 1839ലാണ് ലാഹോറിൽ വെച്ച് അദ്ദേഹം വിടപറയുന്നത്. ആ സമാധിയ്ക്കു തൊട്ടടുത്ത് ഒരു ഗുരുദ്വാരയുണ്ട്. ദേരസാഹിബ്. ഗുരു അർജുൻ ദേവിനെ ഇസ്ലാമിലേക്ക് മതം മാറാത്ത കാരണമൊന്നുകൊണ്ടു മാത്രം മുഗൾ ശഹൻഷാ... Continue Reading →
ഹിന്ദുസംഘടനാ കാര്യേ..
നമ്മുടെ സംഘം അദ്വൈതികളുടെ മാത്രം സംഘടനയാണോ? നമ്മുടെ സംഘം ഹിന്ദു സമാജത്തിന്റെ സംഘടനയാണ്. ഹിന്ദു സമാജത്തിലെ സംഘടനയല്ല. അതാണ് സംഘത്തിന്റെ ടാർഗറ്റഡ് ഓഡിയൻഡ്. നമ്മുടെ ബേസ് ഓഫ് ഓപ്പറേഷൻ. അതുപോലെ തന്നെ സംഘം ഒരു പ്രത്യേക കൾട്ടുമല്ല. സംഘം പ്രത്യേക സമ്പ്രദായമാണ് എന്നു മേനി നടിക്കുന്നവരും ഹിന്ദു സമാജത്തിനു ചെയ്യുന്ന ദ്രോഹം മറ്റുള്ളവർ ചെയ്യുന്നത്ര തന്നെയാണ്. സമാജത്തിൽ തിരുത്തലുകൾ വേണം. സമാജത്തിന്റെ സ്വഭാവമായി അത് മാറണം. അല്ലാതെ "സംഘത്തിലുള്ളവരെ കണ്ടോ?, കണ്ടു പഠിക്ക്" എന്നു ചോദിക്കുന്നതിൽ സ്വയംസേവകർക്ക്... Continue Reading →
വിശ്വധർമ പ്രകാശേന വിശ്വശാന്തി പ്രവർത്തകേ
നാഗപൂരിൽ നടന്ന തൃതീയ വർഷ സംഘ ശിക്ഷാ വർഗിന്റെ സമാപന പരിപാടിയിൽ പൂജ. സർസംഘചാലക് നൽകിയ ഉദ്ബോധനം… സംഘശിക്ഷാ വര്‍ഗ് പോലെയുള്ള പ്രശിക്ഷണങ്ങള്‍ സ്വയംസേവകര്‍ക്ക് രാഷ്ട്രത്തിന്റെ പരമവൈഭവം സാധ്യമാക്കുന്നതിന് ആവശ്യമുള്ള യോഗ്യതകളെ പ്രാപ്തമാക്കുന്നതിന് വേണ്ടിയാണ്. ഭാരത് മാതാ കി ജയ് മുഴുവന്‍ വിശ്വത്തിലും മുഴങ്ങണം. വിശ്വവിജേതാവാകാനുള്ള ആഗ്രഹമല്ല അതിന് പിന്നില്‍. നമുക്ക് ആരെയും ജയിക്കേണ്ടതില്ല, എന്നാല്‍ എല്ലാവരെയും യോജിപ്പിക്കേണ്ടതുണ്ട്. സംഘത്തിന്റെ പ്രവര്‍ത്തനം എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കാനുള്ളതാണ്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വര്‍ഷമാണ് ഇത്. സ്വതന്ത്രത്തിലെ സ്വ നമ്മുടേതാണ്. അതിപുരാതനകാലം... Continue Reading →
മൊഴിമുത്തുകൾ
(ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള അഡ്വക്കേറ്റായ ഹരീഷ് സാൽവെ ആർണബിനോട്) "ഞാൻ മമോദിസ മുങ്ങിയ ഒരു ക്രിസ്ത്യാനിയാണ്. എന്റെ ജീവിതത്തിൽ എനിക്കിതുവരെയും ഭാരതത്തിൽ വിവേചനം നേരിടേണ്ടി വന്നിട്ടില്ല. നിങ്ങൾക്കറിയുമോ, നരേന്ദ്രമോദി പ്രധാനമന്ത്രി ആകുമ്പോൾ സത്യപ്രതിജ്ഞ ചെയ്യുന്നതിന് പോലും മുന്നേ എന്നെ അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് ജനറൽ ആകാൻ വരെ ക്ഷണിച്ചിട്ടുണ്ട്. ഭാരതം മതേതരമായി നിലനിൽക്കുന്നതിനു കാരണം ഹിന്ദുക്കളാണ് എന്നു ഞാൻ വിശ്വസിക്കുന്നു. ഇന്നാടിന്റെ ജനസംഖ്യയിൽ 85% വരുന്ന ഇന്നാട്ടിലെ ശരാശരി ഹിന്ദു പോലും മതേതരമായും പുരോഗമനപരമായും സഹിഷ്ണുതയോടെയും പെരുമാറുന്ന ഈ... Continue Reading →
ഹിന്ദവിസ്വരാജും മുഗളപദവും
ഇന്ന് രാഷ്ട്രപതിഭവന്റെ മതിൽക്കെട്ടിനു തൊട്ടുപുറകിലാണ് ഭാരതത്തിന്റെ വിധി നിർണയിച്ച ആ മണ്ണ്. ആ താൽകഠോരയുടെ പുറമ്പോക്കിൽ വെച്ച് 650 കൊല്ലം നീണ്ട ഇസ്ലാമിക ഭരണത്തിന് താഴിട്ടത് ഒരു മാർച്ച് ഇരുപത്തെട്ടിനാണ്. ബംഗാളിൽ നിന്നും അമ്പതുലക്ഷം രൂപ കപ്പവും രാജസ്ഥാനിൽ മാൾവയുടെ സുബേദാരിയും ഡക്കാനിലെ ആറു സുബേദാരികളുടെ നേതൃത്വവും മധ്യപ്രദേശിലെ മാണ്ഡവ്ഗർ, ധാർ, റായ്സെൻ കോട്ടകളുടെ അവകാശവും ഗുജറാത്തിലെ നികുതിവരുമാനത്തിന്റെ നാലിലൊന്നും ചമ്പൽ വരെ നീളുന്ന ഉത്തർ പ്രദേശിലെ ബുന്ദേൽഖണ്ഡ് വരെയുള്ള പ്രദേശവും ഹിന്ദവി സ്വരാജിന് നൽകുക മാത്രമായിരുന്നില്ല... Continue Reading →
മാർക്സിന്റെ മൗഢ്യങ്ങളെ ചുമക്കുന്നവർ
'ഒരുതുണ്ട് ഭൂമിയിലെ കാട്ടാളസംതൃപ്തി'യാണ് ഇന്ത്യൻ ജീവിതമെന്ന് മാർക്സ് പറഞ്ഞിട്ടുണ്ടത്രേ.. വൈകാരിക പരിസരമുണ്ടാക്കിക്കൊടുക്കുന്ന സേട്ടന്റെ പുതിയ ഗുണ്ടിറങ്ങിയതാണ്. ഇന്ത്യക്കാർ അവന്റെ ഗ്രാമം പോലും വിട്ടു യാത്രചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലത്രേ.. അതുകൊണ്ടാണ് ഇവിടെ റോഡ് പണിയാൻ ബ്രിട്ടീഷുകാർ വരേണ്ടി വന്നത് എന്നാണ് അവകാശവാദം. ഇന്ത്യ കാണുകയോ ഇന്ത്യൻ സാഹചര്യങ്ങൾ ബ്രിട്ടനിലെ ലൈബ്രറികൾ പറഞ്ഞു നല്കിയതല്ലാതെ അറിയുകയോ ചെയ്യാത്ത മാർക്സിന്റെ ഈ വചനം വെച്ചാണ് സുവിശേഷം മുഴുവൻ. ഭാരതത്തിന്റെ നാലതിരുകളിൽ ചതുർമഠങ്ങൾ സ്ഥാപിച്ച ശങ്കരന്റെ മണ്ണിലിരുന്ന്, പറയി പെറ്റ പന്തിരുകുലത്തിന്റെ കഥ... Continue Reading →
ഷാ ബാനുവിനെ ഇന്ത്യ മറന്നു
എഴുപത് എണ്‍പതുകളില്‍ ഷാബാനു കേസ് എന്ന പേരില്‍ വിശ്രുതമായ ഒരു മുസ്‌ലിം വൃദ്ധയുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരം ഇന്ത്യയില്‍ ഇസ്‌ലാം മതത്തിന്റെ പേരില്‍ സംസാരിക്കുന്ന യാഥാസ്ഥിതികരുടെ ഈ വിഷയത്തിലെ ഖേദകരമായ സമീപനത്തെ വ്യക്തമാക്കുന്നു. സമൂഹത്തില്‍ പുരുഷനൊപ്പം സ്ഥാനം നേടുവാനുള്ള മുസ്‌ലിം സ്ത്രീകളുടെ ശ്രമത്തിന്റെ വിജയത്തിന്റേയും തുടര്‍ന്നുള്ള പരാജയത്തിന്റേയും കഥകൂടിയാണത്. കുറച്ചുകൂടി അന്വേഷിച്ചാല്‍ അതിന്റെ fall-out വേറെയും ദുരന്തങ്ങളിലേക്ക് നീണ്ടുപോയത് നമുക്ക് കാണാം. പക്വതയില്ലാത്ത ഒരു ഭരണാധികാരിയുടെ ഈ വിഷയത്തിലുള്ള ഇടപെടലും തുടര്‍ന്നുള്ള മറ്റ് ഇടപെടലുകളും നൂറുകോടിയോളം മനുഷ്യരുള്ള... Continue Reading →